---
title: "പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെകാലാവധി; സംശയങ്ങള്‍ക്ക് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്"
english_title: "Expiration of smoke test certificate; Department of Motor Vehicles with answers to doubts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/160548/Expiration of smoke test certificate; Department of Motor Vehicles with answers to doubts"
published_at: "2023-11-08T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b4f89805cf_images_(13).jpeg"
keywords: []
---

# പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെകാലാവധി; സംശയങ്ങള്‍ക്ക് മറുപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

> **Lead Summary:** തിരുവനന്തപുരം: വാഹനപുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച് നിരവധിയാളുകള്‍ക്ക് സംശയം ഉണ്ട്. ഭാരത് സ്റ്റേജ് ഫോറില്‍ 2 വീലര്‍, 3 വീലര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷം വരെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ്അറിയിച്ചു.

## Article Content

തിരുവനന്തപുരം: വാഹനപുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച് നിരവധിയാളുകള്‍ക്ക് സംശയം ഉണ്ട്. ഭാരത് സ്റ്റേജ് ഫോറില്‍ 2 വീലര്‍, 3 വീലര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷം വരെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ്അറിയിച്ചു.

ഭാരത് സ്റ്റേജ് സിക്‌സില്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷമാണ് കാലാവധി. മറ്റു വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക്ആറുമാസമാണ് കാലാവധി. കണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ , എര്‍ത്ത് മൂവിംഗ് വാഹനങ്ങള്‍ മുതലായവ ഒഴികെ ഇപ്പോള്‍വില്‍ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.

ഏത് വാഹന ത്തിനും registration date മുതല്‍ ഒരു വര്‍ഷം വരെ PUCC ആവശ്യമില്ല. ഒരു വര്‍ഷത്തിനു ശേഷം നിശ്ചിത ഇടവേളകളില്‍ PUCCഎടുക്കേണ്ടതാണ്

> .Electric വാഹനങ്ങള്‍ക്ക് PUCC ബാധകമല്ലെന്നും മോട്ടോര്‍വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പ്: "വാഹനപുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ (PUCC ) കാലാവധി സംബന്ധിച്ച്നിരവധിയാളുകള്‍ സംശയങ്ങള്‍ ചോദിച്ചിട്ടുണ്ട്….. വാഹനങ്ങള്‍ Emission Normsന്റെഅടിസ്ഥാനത്തില്‍ പ്രധാനമായും 6 വിഭാഗത്തില്‍പ്പെടുന്നു.

ഭാരത് സ്റ്റേജ് (BS) ന് മുമ്പ് ഉള്ളത്. ഭാരത് സ്റ്റേജ് I (BS – I) ഭാരത് സ്റ്റേജ് II (BS – II) ഭാരത് സ്റ്റേജ് III (BS – III) ഭാരത് സ്റ്റേജ് IV (BS – IV) ഭാരത് സ്റ്റേജ് VI (BS – VI) ആദ്യ 4 വിഭാത്തില്‍പ്പെട്ട എല്ലാവാഹനങ്ങളുടെയും PUCC യുടെ കാലാവധി 6 മാസമാണ്. BS IV വാഹനങ്ങളില്‍ 2 വീലറിനും 3 വീലറിനും 6 മാസംBS IV ല്‍പ്പെട്ട മറ്റ് എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷംBS VI ല്‍പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും 1 വര്‍ഷംകണ്‍സ്ട്രക്ഷന്‍ വാഹനങ്ങള്‍ , എര്‍ത്ത് മൂവിംഗ് വാഹനങ്ങള്‍ മുതലായവ ഒഴികെ ഇപ്പോള്‍വില്‍ക്കപ്പെടുന്ന എല്ലാ വാഹനങ്ങളും BS VI ആണ്.

ഏത് വാഹനത്തിനും registration date മുതല്‍ ഒരു വര്‍ഷം വരെ PUCC ആവശ്യമില്ല – ഒരു വര്‍ഷത്തിനു ശേഷം നിശ്ചിത ഇടവേളകളില്‍ PUCC എടുക്കേണ്ടതാണ്. Electric വാഹനങ്ങള്‍ക്ക് PUCC ബാധകമല്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/160548/Expiration of smoke test certificate; Department of Motor Vehicles with answers to doubts)